ടിപി ബാലഗോപാലന്റെ സെറ്റില്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോൽ ടികെ രാമകൃഷ്ണന് സാര്‍ എന്നെ ഫയര്‍ ചെയ്തു.
സമയം ഏതാണ്ട് രാവിലെ പത്ത് പതിനൊന്ന് മണിയായിട്ടുണ്ടാകും. രാവിലത്തെ ഷോട്ട് എടുത്ത ശേഷം വിയര്‍ത്തു നനഞ്ഞ ഷര്‍ട്ട് ഊരിക്കൊടുത്ത ശേഷം മോഹന്‍ലാല്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു.
ഞാന്‍ അതിന്റെ പിന്നിലാണ് നില്‍ക്കുന്നത്. ഫയറിംഗ് മൂത്ത് വന്നപ്പോഴേക്കും എനിക്ക് നാണക്കേടായി. ഇവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ.
ഞാന്‍ എല്ലാത്തിനും വിശദീകരണമൊക്കെ കൊടുക്കുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ ഒന്ന് തിരിഞ്ഞു നോക്കി.
ഞാന്‍ കരുതിയത് അദ്ദേഹം പറയുന്നത് കേട്ട് മോഹന്‍ലാല്‍ ഒക്കെ എന്നെ കൊച്ചായി കണ്ടുവെന്നാണ്. പക്ഷെ പിന്നീടാണ് സത്യം അറിയുന്നത്. സത്യന് അന്തിക്കാടാണ് പറയുന്നത്.
മോഹന്‍ലാലിന് പോലും മോശമായി തോന്നി, ഇങ്ങേരെന്താണ് ഇങ്ങനെ പറയുന്നത് അയാളോട് ഒന്ന് നിര്‍ത്താന്‍ പോയി പറഞ്ഞുവെന്ന് സത്യേട്ടനോട് പറഞ്ഞു 1985 ഡിസംബര്‍ അഞ്ചിനും ജനുവരി പത്തിനും ഇടയ്ക്കാണ് നടക്കുന്നത്. അന്ന് മഞ്ഞുകാലമാണ്.
-സുരേഷ് ഗോപി