സ്വന്തം ലേഖകന്‍
കോഴിക്കോട് : പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പേരില്‍ മുസ്ലിംലീഗില്‍ പൊരിഞ്ഞ പോര്. ഡോ.എം.കെ മുനീര്‍ എംഎല്‍എ ഒരു ഭാഗത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും പി.കെ.കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവര്‍ മറുഭാഗത്തുമായാണ് പോര്.
നിരോധനത്തെ സ്വാഗതം ചെയ്ത തന്റെ മൂന് നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച മുനീര്‍, ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന സ്വഭാവം തനിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
മുനീര്‍ തന്റെ നിലപാട് മാറ്റിയെന്ന സംസ്ഥാന ജനറല്‍ െസക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശത്തോടു പ്രതികരിക്കവെയാണ് മുനീര്‍ ഇക്കാര്യം വ്യക്താമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത പ്രസ്താവന മുനീര്‍ നേരത്തെ തിരുത്തിയിട്ടുണ്ടെന്നു സലാം പറഞ്ഞിരുന്നു.
പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിംസമുദായത്തിനുണ്ടെന്നും സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ ഇത്തരക്കാര്‍ വഴിതെറ്റിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
വാളെടുക്കണമെന്നു പറയുന്നവര്‍ ഏതു ഇസ്ലാമിന്റെ ആളുകളാണെന്ന് ചോദിച്ച മുനീര്‍, ഇത്തരക്കാരെ നേരിടാന്‍ സമുദായക്കാര്‍ രംഗത്തിറങ്ങണെമന്നും പറഞ്ഞിരുന്നു.
നിരോധനത്തെ സ്വാഗതം ചെയ്ത് മുനീര്‍ നടത്തിയ പരമാര്‍ശം ലീഗ് നേതൃത്വത്തെ ചെടിപ്പിച്ചിരുന്നു. നിരോധനത്തെ ലീഗ് സ്വാഗതം ചെയ്തിട്ടില്ലെന്നും പിഎഫ്ഐയെമാത്രം തെരഞ്ഞെുപടിച്ച് നിരോധിച്ചത് ശരിയായില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.
നിരോധനം ഏകപക്ഷീയമാെണന്നും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ വര്‍ഗീയ ശക്തികള്‍ക്കുമെതിരേ ആശയപരമായ പോരാട്ടമാണ് േവണ്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തുള്ള പ്രസ്താവനകള്‍ മുമ്പ് മുനീര്‍ തിരുത്തിയിട്ടുണ്ടെന്നു മുനീറിന്റെ പരാമര്ത്തെക്കുറിച്ച് സലാം പ്രതികരിച്ചിരുന്നു.
ഇതിനുള്ള മറുപാടിയുമായാണ് മുനീര്‍ ഇപ്പോള്‍ രംഗത്തെിയിട്ടുള്ളത്.രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തിപറയുന്ന ആളല്ല താനെന്നും ഒരു ബാപ്പയ്ക്കു ജനിച്ചവാനാണെന്നും സിഎച്ച് അനുസ്മരണത്തില്‍ സലാമിനെ ഇരുത്തി മുനീര്‍ വ്യക്തമാക്കി.