മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്.
മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും പുലിമുരുകന് മാറിയിരുന്നു. ചിത്രത്തിന് വമ്പന്‍ താരനിരയാണ് അണിനിരന്നത്.
മോഹന്‍ലാലിന്റെ നായികയായി എത്തിയത് പ്രശസ്ത നടി കമാലിനി മുഖര്‍ജി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്.
എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അവസാന നിമിഷം കമാലിനി എത്തുകയായിരുന്നു.
2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന് ആണ്.
ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.