കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്.
1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്.
കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്.
വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി പേരാണ് വിലാപയാത്രയെ അനുഗമിച്ചത്.
പോകുന്ന വഴിയിൽ 14 പോയിന്റുകളിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ അവസരമൊരുക്കിയിരുന്നു.