ദമ്പതികള്‍ വിവാഹമോചിതരാകുന്ന സമയത്ത് ഇരുവശത്തു നിന്നും പല പല ഡിമാന്‍ഡുകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹ മോചനസമയത്ത് ഭര്‍ത്താവിന്റെ വ്യത്യസ്തമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് യുഎസിലെ യൂട്ടാ സ്വദേശിയായ ലിന്‍ഡ്സെ മാര്‍ഷ്.
ലിന്‍ഡ്സേയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ആല്‍ബമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്.
വളരെ സ്വകാര്യമായ ചിത്രങ്ങളും ഇതിലുണ്ട്. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പും മാര്‍ഷ് ചിത്രങ്ങളില്‍ എഴുതിയിട്ടുണ്ട്.
2021 ലാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാര്‍ഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാല്‍, ഭാര്യയുടെ ഓര്‍മയ്ക്കായി സ്വകാര്യ ചിത്രങ്ങളടങ്ങിയ ആല്‍ബം വേണമെന്നായിരുന്നു ക്രിസിന്റെ ആവശ്യം.
ചിത്രങ്ങള്‍ സ്വകാര്യമാണെന്നും അത് വലിയ നിരാശയുണ്ടാക്കുന്നതായും മാര്‍ഷ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഈ അനുഭവം പങ്കുവയ്ക്കുകയാണെന്നും മാര്‍ഷ് പറഞ്ഞു.
അതേസമയം ആല്‍ബം നല്‍കാനാകില്ലെന്ന് ലിന്‍ഡ്സെ വ്യക്തമാക്കി. ‘ആല്‍ബം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയി. അത് തരില്ല എന്നും പറഞ്ഞ് പ്രതിഷേധിച്ചു.
എന്നാല്‍, ജഡ്ജിയും മുന്‍ഭര്‍ത്താവിന്റെ പക്ഷത്തായിരുന്നു. ആ ആല്‍ബം ഫൊട്ടോഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി അതില്‍ എന്നെ മാറ്റിക്കൊണ്ടുള്ള ഒരു കോപ്പി എടുത്ത് ഭര്‍ത്താവിന് നല്‍കണമെന്നും ജഡ്ജി പറഞ്ഞു എന്നാല്‍, ഫൊട്ടോഗ്രാഫര്‍ അത് വിസമ്മതിച്ചു.
എന്നാല്‍, ഈ ആല്‍ബം മറ്റൊരാള്‍ക്ക് നല്‍കണമെന്നും അതില്‍ നിന്നും ആവശ്യത്തിന് എഡിറ്റ് വരുത്തുമെന്നും ജഡ്ജി പറഞ്ഞു.
ഇതില്‍ തികച്ചും സ്വകാര്യമായ നിരവധി ചിത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ ആല്‍ബം നല്കാന് സാധിക്കില്ല. ഡിസംബര്‍ വരെ ഇത് കൈവശം വെക്കാന്‍ അവകാശം ഉണ്ട്. ഇത് ആവശ്യപ്പെട്ടാല്‍ കത്തിച്ചു കളയും. ലിന്‍ഡ്സെ മാര്‍ഷ് പറയുന്നു.