തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന് ഖാര്‍ഗേയ്ക്ക് പരസ്യപിന്തുണ നല്കിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി.
തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം വരുംമുമ്പാണ് ഖാര്‍ഗെയെ പിന്തുണച്ചതെന്നാണ് വിശദീകരണം.
തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുധാകരന് പ്രസ്താവനയിറക്കിയത്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പമാണെന്നും സുധാകരന് പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം.
ഇത് ലംഘിച്ചുകൊണ്ടുള്ള നടപടിക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കെപിസിസിയുടെ വിശദീകരണം.