മൊബൈൽ മോഷണ ശ്രമത്തിനിടെ കള്ളൻ പിടിയിൽ; സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നിരവധി മോഷണ കഥകൾ


അ​മ്പ​ല​പ്പു​ഴ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സുകളിലെ പ്ര​തി​യെ അ​മ്പ​ല​പ്പു​ഴ  പോ​ലീ​സ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പാ​മ്പി​നി​യി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ദീ​പി (34)നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി​ഐ എ​സ്. ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ സ്ത്രീ​യു​ടെ ബാ​ഗി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ പി​ടി​കൂ​ടി എ​യ്ഡ് പോ​സ്റ്റി​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റ് മോ​ഷ​ണ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്.​ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ  മ​ഹീ​ന്ദ്ര ആ​ൽ​ഫ ഓ​ട്ടോ​യും പ​മ്പ് സെ​റ്റും മോ​ഷ്ടി​ച്ച ഇ​യാ​ള്‍  ഓ​ട്ടോ​യി​ൽ കാ​യം​കു​ള​ത്തെ​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​തി​നുശേ​ഷം ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ന്നു.

പ​മ്പ് സെ​റ്റ് പ​ന്ത​ള​ത്ത് വി​ല്‍​പ​ന ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.പി​റ്റേ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ളെ  പി​ടി​കൂ​ടു​ന്ന​ത്.

ഇ​തി​നു മു​ൻ​പും സ​മാ​ന​മാ​യ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ ചി​റ്റാ​ർ, അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

എ​സ്ഐ ടോ​ൾ​സ​ൺ പി.​ ജോ​സ​ഫ്, ജൂ​ണിയ​ർ എ​സ്ഐ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഫ​ൽ, വി​ഷ്ണു, ജോ​സ​ഫ് ജോ​യ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ  സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment