പാതിരാത്രിയിൽ നാടിനെ നടുക്കിയ അപകടം; സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കുപോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പുറകിലിടിച്ചു 9 മരണം


സ്വന്തം ലേഖകൻ
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ച് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ മ​രി​ച്ചു.

മ​രി​ച്ച മൂ​ന്ന് പേ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്ര​ക്കാ​രാ​ണ്. 45ല​ധി​കം പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12 ഓ​ടെ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്തി​ന് സ​മീ​പ​മാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ദു​ര​ന്തം ന​ട​ന്ന​ത്.

എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നു കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ശേ​ഷം ടൂ​റി​സ്റ്റ് ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ല്‍​ന ജോ​സ് (15), ക്രി​സ് വി​ന്‍റ​ർ​ബോ​ൺ (16), ദി​യ രാ​ജേ​ഷ് (16), അ​ഞ്ജ​ന അ​ജി​ത് (16), ഇ​മ്മാ​നു​വ​ല്‍ (16), അ​ധ്യാ​പ​ക​നാ​യ വി​ഷ്ണു (33) എ​ന്നി​വ​രും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി രോ​ഹി​ത് (24), കൊ​ല്ലം സ്വ​ദേ​ശി അ​നൂ​പ് (24), ദീ​പു (25) എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.

43 വി​ദ്യാ​ർ​ഥി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന വി​നോ​ദ​യാ​ത്രാ സം​ഘം ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് ഊ​ട്ടി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​ത്.

പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ര്‍, വ​ട​ക്ക​ഞ്ചേ​രി ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റും വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റും ക്രി​ട്ടി​ക്ക​ല്‍​കെ​യ​ര്‍ എ​മ​ര്‍​ജ​ന്‍​സി ടീം ​അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

പ​രി​ക്കേ​റ്റ​ര്‍ അ​വ​റ്റി​സ് ആ​ശു​പ​ത്രി, ക്ര​സ​ന്‍റ് ആ​ശു​പ​ത്രി‍, പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഹോ​സ്പി​റ്റ​ല്‍, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ടൂ​റി​സ്റ്റ് ബ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment