കല്ല്യാണ സദ്യയിൽ പപ്പടത്തിനും സാമ്പറിനും വേണ്ടി വരെ അടിയുണ്ടായത് അടുത്തകാലത്ത് നമ്മൾകണ്ടതാണ്. മലയാളികളെ ഏറെ ചിരിപ്പിച്ച അടിപിടിക്കല്ല്യാണം വൈറലായിരുന്നു. ഇപ്പോൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾക്കുണ്ടാകുന്ന ചില അനുഭവങ്ങളാണ് ഇപ്പോൾ വൈറാലാകുന്നത്.
അത്തരത്തിൽ കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ച ഒരു വീഡിയാണ് ഡി. പ്രശാന്ത് നായർ എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ഒരു വെയിറ്റര്‍ തന്റെ ഉപഭോക്താവിന് ഭക്ഷണം വിളമ്പുകയാണ്. ഇടയില്‍ അയാള്‍ തന്റെ കൈയിലെ ഭക്ഷണം വീഴാന്‍ പോകുന്നതായി ഭാവിക്കും; ഉടനടിയുള്ള ഉപഭോക്താവിന്റെ ചെയ്തികളാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്നത്.
കാരണം തന്റെ അസാമാന്യമായ മെയ്വഴക്കം നിമിത്തം വിളമ്പുന്നയാള്‍ കറി വീഴാതെ കൃത്യമായി വിളമ്പുകയാണ്. പല ആളുകളെയും ഈ വിളമ്പുകാരന് ഇത്തരത്തില്‍ പറ്റിക്കുന്നുണ്ട്. അവരുടെയൊക്കെ പ്രതികരണങ്ങള്‍ രസകരമാണ്.
ഏതായാലും ഈ വെയിറ്ററുടെ അഭിനയവും കഴിക്കാനെത്തിയവരുടെ പെട്ടെന്നുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ റീട്വീറ്റ് ചെയ്യുന്നത്. രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
An individual if he /she wants, can make any job interesting and bring a smile to others
— D Prasanth Nair (@DPrasanthNair) October 4, 2022
Rcvd from WA pic.twitter.com/W7soFKXS8H