സമൂഹ മാധ്യമങ്ങളിൽ സജീവമായ സാം കോക്സ് അറിയപ്പെടുന്നത് ഡൂഡില്‍ മാന്‍എന്നാണ്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ ബ്രിസ്റ്റോളില്‍ ചിത്രകല വിദ്യാര്‍ഥിയായിരുന്ന ഈ 28കാരന് ഇന്‍സ്റ്റഗ്രാമില്‍ 2.7 ഫോളോവേഴ്സുണ്ട്.
ഇപ്പോള്‍ തന്‍റെ വീട് മുഴുവന്‍ ഡൂഡിലുകള്‍ വരച്ചു നിറച്ചു നിറച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സാം. രണ്ട് വര്‍ഷമെടുത്താണ് ഇദ്ദേഹം വീട് മുഴുവന്‍ ഡൂഡിലുകള്‍ വരച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഗൃഹപ്രവേശം.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്‍റിലുള്ള ഈ വീട് 2019ലാണ് അദ്ദേഹം വാങ്ങിയത്. 1.35 ദശലക്ഷം പൗണ്ട് (ഏകദേശം 12.5 കോടി) വിലമതിക്കുന്ന ഈ ഡൂഡില്‍ ഹൗസില്‍ 13 മുറികളുണ്ട്.
2020 സെപ്റ്റംബറില്‍ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഡൂഡിലുകള്‍ ചെയ്യാന്‍ ആരംഭിച്ച ഇദ്ദേഹം 2022 സെപ്റ്റംബറില്‍ ഇത് പൂര്‍ത്തീകരിച്ചു.
ചവിട്ടുപടികൾ, ലാമ്പ് ഷേഡുകള്‍, സ്റ്റൗ ടോപ്പുകള്‍, ബെഡ്ഷീറ്റുകള്‍, വാഷ്റൂമുകള്‍, കൂടാതെ വീട്ടിലെ വെളുത്ത ഭിത്തിയുടെ ഓരോ ഇഞ്ചും വരകളാല്‍ മൂടി.
കുക്കിംഗ് യൂട്ടിലിറ്റികള്‍, കമ്പ്യൂട്ടര്‍ മൗസ് എന്നിവയെല്ലാം ഡൂഡില്‍ ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടറില്‍ നിര്‍മിച്ച ഇമേജറിയോ, സിജിഒ ഒന്നും ഇതിനായി ഉപയോഗിച്ചിട്ടില്ല.
1,857 ഫോട്ടോഗ്രാഫുകളില്‍ നിന്നാണ് ഈ ആനിമേഷന്‍ ഒരുക്കിയിരിക്കുന്നത്. 2296 പേന നിബുകള്‍, 401 കറുത്ത സ്പ്രേ പെയിന്‍റ് കാനുകള്‍, 286 കറുത്ത ഡ്രോയിംഗ് പെയിന്‍റ്, 900 ലിറ്റര്‍ വെള്ള പെയിന്‍റ് എന്നിവ ഉപയോഗിച്ചാണ് ഈ ഡൂഡില്‍ വീട് അദ്ദേഹം തീര്‍ത്തത്.
ഭാര്യ അലീനയ്ക്കും തന്‍റെ ഡൂഡില്‍ നായയ്ക്കുമൊപ്പം ഡൂഡില്‍ വീട്ടില്‍ സ്ഥിരമായി താമസിക്കുവാനാണ് സാം കോക്സിന്‍റെ ആഗ്രഹം.
ഏതായാലും അദ്ദേഹത്തിന്‍റെ ഈ കലാരൂപം നെറ്റിസണ്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. രസകരമായ അഭിപ്രായങ്ങളും ഇതിന് ലഭിക്കുന്നുണ്ട്.
I doodled my house pic.twitter.com/hHhNvqKPqa
— Mr Doodle (@itsmrdoodle) October 2, 2022