കുന്നമംഗലം: എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു.
എൻഐടി സിവിൽ എന്‍ജിനീയറിംഗ് വിഭാഗം ടെക്നീഷ്യനായ അജയകുമാർ (55), ഭാര്യ ലിനി (48)എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാർ. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.
ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
മകനേയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചു. എന്നാല്‍ മകന് പിന്നിലെ വാതില്‍ വഴി വീടിനു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു.
13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.