കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ച ഉടനാണ് ഊട്ടി യാത്രയ്ക്ക് തിരിച്ചതെന്ന് അപകടത്തിൽപ്പെട്ട വിദ്യാർഥിയുടെ മാതാവ് ഷാന്റി.
ഇന്നലെ വൈകിട്ട് 6.50നാണ് ബസ് സ്കൂളിൽനിന്നും പുറപ്പെട്ടത്. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്.
വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടതെന്ന് കുട്ടിയെ യാത്രയാക്കാനെത്തിയ ഷാന്റി പറഞ്ഞു.
ഊട്ടി ട്രിപ്പാണ് വഴി എങ്ങനെയാണെന്ന് അറിയില്ല ഇതുകൊണ്ടു തന്നെ ശ്രദ്ധിച്ചു പോകണമെന്ന് ഇവർ ഡ്രൈവറോട് പറയുകയും ചെയ്തു.
ഭയക്കേണ്ടെന്നും എക്സ്പീരിയൻസ് ഉള്ള രണ്ട് ഡ്രൈവർമാരാണെന്നായിരുന്നു മറുപടി. ബസ് അമിത വേഗതയിലായതിനെ തുടർന്ന് യാത്രക്കിടയിൽ വിദ്യാർഥികൾ വേഗത കുറയ്ക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാന്റി പറഞ്ഞു.