രാജപുരം(കാസർഗോഡ്): വടക്കഞ്ചേരിയിലെ ബസപകടത്തില്‍ ഹൃദയം തകര്‍ന്ന വേദനയിലാണു കുടിയേറ്റമേഖലയായ ബളാംതോട്ടെ മധുരഞ്ചേരില് കുടുംബം.
മധുരഞ്ചേരിൽ എം.കെ. ജോസഫ്-മോളി ദമ്പതികളുടെ ഇളയ മകള്‍ എറണാകുളം പുത്തന്കുരിശിലേക്കു വിവാഹം ചെയ്തയച്ച ഷൈനുവിന്റെ മകളാണ് അപകടത്തില്‍ മരിച്ച തങ്കു എന്നു വിളിക്കുന്ന എല്‍ന ജോസ്.
ഷൈനുവിന്റെ മൂത്ത സഹോദരിമാരായ സുനുവും മീനുവും കാഞ്ഞങ്ങാട്ടും ബളാംതോടുമായാണു താമസിക്കുന്നത്.
ഇവരുടെ മക്കള്‍ക്കും വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം കളിച്ചുല്ലസിക്കാന്‍ അവധിക്കാലത്ത് ഇവിടെയെത്തുമായിരുന്ന തങ്കുവിന്റെ ചിരിക്കുന്ന മുഖം ഈ കുടുംബത്തെ അടുത്തറിയാവുന്നവരുടെയെല്ലാം മനസില്‍ നീറ്റലാകുന്നു.
അപകടവിവരമറിഞ്ഞയുടന്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും എറണാകുളത്തേക്കു പോയിട്ടുണ്ട്.