ഉപ്പുതറ: വാഴപ്പിണ്ടി പിളർന്ന് കുലയുണ്ടാകുന്നതും പിടന്ന വാഴകൾ കുലയ്ക്കുന്നതുമെക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇത് സർവസാധാരണായി കണ്ടുവരുന്ന ഒന്നായി മാറി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഒരു കദളി വാഴ.
ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ പ്രായമാകാതെ കുലച്ച കദളിവാഴയാണ് ഇപ്പോൾ കൗതുകവും നാട്ടിലെ താരവുമായി മാറിയിരിക്കുന്നത്.
നാലടിപ്പൊക്കം മാത്രമാണ് കുലച്ച ഈ വാഴയ്ക്കുള്ളത്. കുലയുടെ ചുവന്ന നിറവും സാധാരണയിൽനിന്നു വ്യത്യസ്തമായി കുല മുകളിലേക്ക് നിൽക്കുന്നതുമാണ് മറ്റൊരു കൗതുകം.
ശാന്തൻപാറ പോലീസ് സബ് ഇൻസ്പെക്ടർ, മേരികുളം പാലത്തറ പി.ഡി. അനൂപ്മോന്റെ പുരയിടത്തിലാണ് കൗതുക വാഴ.
നാലു മാസം മുന്പാണ് ചിന്നക്കനാലിൽ നിന്നു സുഹൃത്തുക്കൾവഴി വാഴവിത്തു വാങ്ങിയത്. നാലാം മാസത്തിൽ കുലച്ച ചുവൻ കൗതുക കുലകാണാൻ നാട്ടുകാരുടെ തിരക്ക്.