ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നഷ്ടപ്പെട്ട രണ്ട് മാർക്ക് കണ്ടെത്തി; കോ​ട​തി​വി​ധി​യി​ലൂ​ടെ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ മാ​ർ​ക്ക് സ്വന്തമാക്കി കെ.എസ്. മാത്യൂസ്


ഭ​ര​ണ​ങ്ങാ​നം: ഇ​ക്ക​ഴി​ഞ്ഞ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി കെ.​എ​സ്. മാ​ത്യൂ​സി​ന് കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ 1200ൽ 1200 ​മാ​ർ​ക്കും ല​ഭി​ച്ചു.

പ്ല​സ്ടു റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ 1198 മാ​ർ​ക്കാ​ണ് മാത്യൂസിന് ല​ഭി​ച്ചി​രു​ന്ന​ത്. ര​ണ്ടു മാ​ർ​ക്ക് ന​ഷ്ട​മാ​യ പൊ​ളി​റ്റി​ക്‌​സ് പ​രീ​ക്ഷ​യു​ടെ സ്‌​ക്രൂ​ട്ടി​നി​യും റി​വാ​ല്യു​വേ​ഷ​നും ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ടു മാ​ർ​ക്കി​നു കൂ​ടി അ​ർ​ഹ​ത​യു​ണ്ട​ന്ന് ഉ​റ​പ്പാ​വു​ക​യും തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ മാ​ത്യൂ​സി​നു ര​ണ്ടു മാ​ർ​ക്കി​നുകൂ​ടി അ​ർ​ഹ​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ കോ​ട​തി അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്താ​വി​ച്ചു.

തുടർന്ന് പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീവൻ ബാ​ബു ഓ​ൺ​ലൈ​ൻ ഹി​യ​റിം​ഗ് ന​ട​ത്തി മാ​ത്യൂ​സി​ന്‍റെ പ​രാ​തി കേ​ട്ട് അ​ർ​ഹ​ത​പ്പെ​ട്ട ര​ണ്ടു മാ​ർ​ക്ക് കൂ​ടി ന​ല്‍​കി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ. ജോ​ർ​ജു​കു​ട്ടി വെ​ട്ട​ത്തേ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഐ​എ​എ​സ് ല​ക്ഷ്യ​മാ​ക്കി പ​ഠ​നം തു​ട​രു​ന്ന കെ.​എ​സ്. മാ​ത്യൂ​സി​നെ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റും അധ്യാ​പ​ക​രും പി​ടി​എ യും ​അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment