രശ്മിക മന്ദാനയുടെ കൈയിലെ ടാറ്റൂ; വേദന സഹിച്ച് താനെടുത്ത്  ടാറ്റുവിന് പിന്നിലെ വേദനിക്കുന്ന കഥ പറഞ്ഞ് നടി…

മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട തെ​ന്നി​ന്ത്യ​ൻ താ​ര​മാ​ണ് ര​ശ്മി​ക മ​ന്ദാ​ന. തെ​ലു​ങ്കി​ല്‍ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​യ ഗീ​താ​ഗോ​വി​ന്ദം എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​ത്.

അ​ടു​ത്തി​ടെ അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ പു​ഷ്പ​യി​ലെ ര​ശ്മി​ക​യു​ടെ പ്ര​ക​ട​ന​വും ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി.സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം, ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ലെ​യും സി​നി​മാ ജീ​വി​ത​ത്തി​ലെ​യും വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം താ​രം ത​ന്‍റെ ആ​രാ​ധ​ക​ര്‍​ക്കാ​യി കു​ടും​ബ ചി​ത്രം പ​ങ്കു​വ​ച്ചി​രു​ന്നു. അ​ടു​ത്ത​യി​ടെ ഒ​ര​ഭി​മു​ഖ​ത്തി​നി​ടെ ത​ന്‍റെ ബോ​ളി​വു​ഡ് സി​നി​മ​യി​ലെ അ​നു​ഭ​വ​ങ്ങ​ളെക്കുറി​ച്ചു താ​രം സം​സാ​രി​ച്ചി​രു​ന്നു.

അഭിമുഖത്തിനിടെ താ​ര​ത്തി​ന്‍റെ കൈ​യി​ലെ ടാ​റ്റൂ​വി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ള്‍ അ​തി​ന് പി​ന്നി​ലെ കാ​ര​ണ​വും താ​രം വെ​ളി​പ്പെ​ടു​ത്തി.

അ​തൊ​രു നീ​ണ്ട ക​ഥ​യാ​ണ്. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് എ​ന്‍റെ ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഒ​രു പ​യ്യ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞു. ഈ ​ലോ​ക​ത്തെ സ്ത്രീ​ക​ള്‍​ക്ക് വേ​ദ​ന​ക​ളൊ​ന്നും സ​ഹി​ക്കാ​നാ​വി​ല്ല.

ചെ​റി​യ കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും അ​വ​ര്‍ വി​ഷ​മി​ച്ചി​രി​ക്കും. പി​ന്നെ എ​ങ്ങ​നെ​യാ​ണ് അ​വ​ര്‍​ക്കു മു​ന്നോ​ട്ട് പോ​കാ​നാ​കു​ന്ന​തെ​ന്ന്. അ​തു കേ​ട്ട് എ​നി​ക്ക് ദേ​ഷ്യം വ​ന്നു.

അ​ടു​ത്ത ദി​വ​സം ത​ന്നെ ഞാ​ൻ ടാ​റ്റു അ​ടി​ച്ചു. പി​റ്റേ​ന്ന് ഞാ​ന്‍ ടാ​റ്റു അ​ടി​ച്ച​ത് അ​വ​നെ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും, നി​ങ്ങ​ള്‍ ആ​ണു​ങ്ങ​ള്‍​ക്ക് മാ​ത്ര​മ​ല്ല സ്ത്രീ​ക​ള്‍​ക്കും വേ​ദ​ന സ​ഹി​ക്കാ​നു​ള​ള ക​ഴി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

വേ​ദ​ന എ​ല്ലാ​വ​ര്‍​ക്കും ഉ​ള​ള​താ​ണ്, ആ​ണ്‍-​പെ​ണ്‍ എ​ന്നൊ​ന്നു​മി​ല്ല. സ്ത്രീ​ക​ള്‍​ക്ക് വേ​ദ​ന സഹിക്കാ​നു​ള​ള ക​ഴി​വി​ല്ല എ​ന്നു പ​റ​യു​ന്ന​തി​ല്‍ എ​ന്തു പ്ര​സ​ക്തി​യാണുള്ള​ത്- ര​ശ്മി​ക പ​റ​ഞ്ഞു.

ഞാ​ന്‍ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത​വ​ളാ​ണെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നെപ്പോ​ലെ ഞാ​ന്‍ മാ​ത്ര​മെ ലോ​ക​ത്തു​ള​ളൂ. ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രും ന​മ്മു​ടെ രീ​തി​യി​ല്‍ അ​ദ്വി​തീ​യ​രാ​ണ്.

നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ ആ​ര്‍​ക്കും മ​റ്റൊ​രു വ്യ​ക്തി​യെ പ​ക​രം വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മ​റ്റൊ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ര​ശ്മി​ക പ​റ​ഞ്ഞു.

 

Related posts

Leave a Comment