പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോജോയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി.
ഡ്രൈവർ ജോജോ പത്രോസിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം പോലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ബസ് ഉടമയ്ക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്.
ഡ്രൈവർ ജോജോയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അപകടം നടന്നശേഷം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടമുണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാമായിരിക്കും പോലീസ് അന്വേഷിക്കുക.
ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.
ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോജോ, ബസ് ഉടമക അരുൺ എന്നിവരെ കൊല്ലം ചവറയിൽ പോലീസ് പിടികൂടിയത്.
അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനയ്ക്കുശേഷം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.
ടൂറിസ്റ്റ് ബസ് കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചിരുന്നു. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.