പഴം ഇറക്കുമതിയുടെ മറവില്‍ വമ്പന്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ വിജിന് വര്‍ഗീസ് വീണ്ടും അറസ്റ്റിലായി.
ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 502 കോടിയുടെ കൊക്കെയ്ന്‍ കടത്തിയതിനാണ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്. കൊക്കെയ്ന്‍ ഡിആര്‍ഐ മുംബൈയില്‍ പിടികൂടി
വിജിന് വര്‍ഗീസിന്റെ കൂട്ടുപ്രതി മലയാളിയായ മന്‍സൂറിന്റെ കമ്പനിയില്‍ നിന്നുള്ള ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ ആപ്പിളിന്റെ മറവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ലഹരിമരുന്ന് ഇറക്കിയത്.
കഴിഞ്ഞ ദിവസം ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1,476 കോടിയുടെ ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതിനാണ് വിജിന് വര്‍ഗീസ് അറസ്റ്റിലായത്. മന്‍സൂര്‍ നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ്.
2018ല്‍ കമ്പനി രൂപീകരിച്ച കമ്പനി കോവിഡിനു ശേഷമാണ് വന്‍ തോതില്‍ ഇറക്കുമതി നടത്തി വരുന്നത്. ഇതിനകം വന്‍തോതില്‍ ലഹരിമരുന്ന്് ഇവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന.