ചെന്നൈ: നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾ പിറന്നു. വിഘ്നേഷ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
നയനും ഞാനും അച്ഛനും അമ്മയും ആയി. ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. പൊന്നോമനകളു
ടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.
ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു.
ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.