ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ചാണ് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നെറുകയില്‍ കുങ്കുമമിട്ടത്. ഒരിക്കലും കൈവിടില്ലെന്നും പറഞ്ഞിരുന്നു.
ഔദ്യോഗിക യാത്ര എന്ന നിലയിലാണ് ഞങ്ങൾ ചെന്നൈയ്ക്ക് പോയത്. വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫീസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില് താലി ഉണ്ടായിരുന്നു.
സ്പ്രിംഗ്ളര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടികള്‍ സമ്പാദിച്ചെന്നും ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കു കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.
പുസ്തകത്തിൽ ആര്‍ക്കെതിരെയും സ്വപ്ന ലൈംഗിക ആരോപണം ഉന്നയിക്കുന്നില്ല. മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന പ്രമുഖവ്യക്തി മാത്രമാണു ലൈംഗിക താല്പര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്.
പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.