ആലുവ: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയില്‍ ആലുവ സ്വദേശിനിയായ യുവതി ഇന്ന് തീരുമാനം അറിയിക്കും.
ബന്ധുക്കളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോവളം പോലീസിനെ യുവതി അറിയിച്ചു.കഴിഞ്ഞ മാസം 14നാണ് പരാതിക്കിടയാക്കിയ സംഭവം കോവളത്ത് നടന്നത്.
വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായെന്നും ഇരുവരും തമ്മില്‍ വാക്കേറ്റം നടപ്പോൾ എല്‍ദോസ് യുവതിയെ മര്‍ദിച്ചെന്നുമാണ് പരാതി.
അധ്യാപികയായ യുവതി കോവളം പോലീസിന് കഴിഞ്ഞ ദിവസം പരാതി നൽകിയെങ്കിലും നടപടിയൊന്നും തൽക്കാലം വേണ്ടെന്നാണ് നിലപാട് എടുത്തിരിക്കുന്നത്.
മറ്റു തീരുമാനങ്ങൾ ഇന്ന് അറിയിക്കാമെന്നാണ് പോലീസിനോട് പ്രതികരിച്ചിരിക്കുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിൽ കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്.
കമ്മീഷണര്‍ പരാതി കോവളം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയോ കോണ്‍ഗ്രസ് നേതൃത്വമോ തയാറായിട്ടില്ല.