വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നു.
അപകടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ബസുകളില്‍ പരിശോധനയും സജീവമായിരിക്കുകയാണ്.
ഈ അവസരത്തില്‍ ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല. അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്.
അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്. ഡോ.അനുജ ചോദിക്കുന്നു.
അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…
ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതു കൊണ്ടോ, ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തത് കൊണ്ടുമാണ് അടുത്തിടെ വടക്കാഞ്ചേരി ടൂറിസ്റ്റ് bus അപകടം നടന്നതെന്നു കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍ നല്ലതു തന്നെ.
ഏതു മേഖലയിലായാലും ഒരു മാറ്റം അനിവാര്യമാണ്.
ഇതിപ്പോ മൂന്നാമത്തെ ക്ലാസ്സില്‍ നിന്നു നാലാം തരത്തിലേക്കു upgrade ചെയ്യപ്പെടാതെ, അടുത്ത കൊല്ലവും ആ ക്ലാസ്സില്‍ തന്നെ കുട്ടികളെ തലങ്ങും വിലങ്ങും മാറ്റിയിരുത്തുന്ന തരം change ആയിപ്പോയോന്നൊരു സംശയം ഇല്ലാതില്ല.
ഒന്‍പതു പേരുടെ ജീവനെടുത്ത മേല്പറഞ്ഞ അപകടത്തില്‍ സ്കൂള്‍ അധികൃതര്‍ ഉള്‍പ്പെടെ കുറ്റക്കാരാണ്.
കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല.
അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് ksrtc bus മായി കൂട്ടിയിടിച്ചിരിക്കുന്നത്.
അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്.
ഇത്തരത്തില്‍ മനുഷ്യരുടെ ജീവനെ കേവലം പന്ത് തട്ടുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവനെയൊക്കെ നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചു തന്നെ ശിക്ഷിക്കണം .അല്ലാതെ മനപ്പൂര്‍വം അല്ലാത്ത നരഹത്യ യെന്ന പേരില്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്.
27വര്‍ഷത്തെ പ്രവൃത്തി പരിചയമെന്ന overconfidence, എന്തു തന്നെയായാലും നഷ്ടപ്പെട്ടവരുടെ ജീവന് തിരിച്ചു കൊടുക്കാന്‍ ഇയാള്‍ക്ക് കഴിയുമോ?
Tour എന്നു കേള്‍ക്കുമ്പോഴേ കുട്ടികള്‍ക്ക് ആവേശമാണ്. Music system, tv, lighting എന്നു വേണ്ട സകലതും അവര്‍ ആവശ്യപ്പെടും ശെരിയാണ്,
പഠനത്തിന്റെ ലോകത്തു നിന്നും മാറി അടിച്ചു പൊളിക്കാന്‍ അവര്‍ക്കു കിട്ടുന്ന നാലഞ്ചു ദിവസം, കോളേജ് വിദ്യാര്‍ത്ഥി കളുമായി അത്തരത്തില്‍ യാത്രകളില്‍ പങ്കെടുത്ത ഒരു അധ്യാപിക എന്ന നിലയില്‍ അവരുടെ മനസ്സു എനിക്കറിയാം.
Drivers ആയി വരുന്നവരുടെ ഫിറ്റ്നസ് ഉള്‍പ്പെടെ tour ന്റെ ടൈമില്‍ അവരുടെ രീതികളുമെല്ലാം watch ചെയ്യേണ്ടത് കൂടെ പോകുന്ന അധ്യാപകരുടെ ഉത്തരവാദിത്തം ആണ്.ഇതോടൊപ്പം drinking(ആല്‍ക്കഹോളിക് )ഒക്കെ ആയി , bus ഓടിക്കാന്‍ നില്ക്കുന്ന ‘experienced’ അണ്ണന്മാരെ കൂട്ടിലടയ്ക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാകട്ടെ.
വളരെ ‘നല്ല’ backhistory ഉള്ള ഡ്രൈവര്‍മാര്‍ ആരൊക്കെയാന്നും തിരിച്ചറിയാനുള്ള system വരട്ടെ.
Cash മാത്രം ലക്ഷ്യം വച്ചു ഡ്രൈവര്‍ മാര്‍ക്ക് വിശ്രമം നല്‍കാതെ തുടരെയുള്ള യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്ന ടൂറിസ്റ്റ് bus ഉടമകളെ അറസ്റ്റ് ചെയ്യാനുമുള്ള നിയമങ്ങള്‍ വരട്ടെ.(Labour laws ഒക്കെ നടപ്പില്‍ വരട്ടെ )
ഇനി മുതല്‍ study tour ksrtc യില്‍ സംഘടിപ്പിക്കണം എന്ന തരത്തിലുള്ള അഭിപ്രായത്തോട് യോജിപ്പില്ല. KSRTC ആയാലും ടൂറിസ്റ്റ് bus ആയാലും ഓടിക്കുന്ന ആളെ അനുസരിച്ചിരിക്കും കാര്യങ്ങള്‍. രണ്ടിടത്തും നല്ലതും ചീത്തയുമായ ആള്‍ക്കാരുണ്ട്. നിയമങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യം.
ഓരോ ജീവനും വിലയുള്ളതാണ്, തിരിച്ചു നല്കാന് കഴിയാത്ത, പകരം വയ്ക്കാന്‍ കഴിയാത്ത മനുഷ്യ ജീവനെ ലാഭകൊയ്ത്തിനിടെ മറന്നു പോകരുത് ബസ്സുടമകളും ഡ്രൈവര്‍മാരും.
അതോടൊപ്പം മോട്ടോര്‍ വാഹന വകുപ്പിനോടായി, ഓരോ അപകടം നടന്നു കഴിയുമ്പോള്‍ മാത്രം ഉള്ള change നായി ഇനിയും വൈകരുതേ.
ഇനിയൊരു ജീവന് പോലും പൊലിയരുത്, ആരുടെയും അശ്രദ്ധ കൊണ്ടു
Dr. Anuja Joseph