തിരുവനന്തപുരം: പത്തു വർഷം മുന്‍പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അഥോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്.
തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ ആരംഭിച്ചു. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും.
പുതുക്കൽ നിർബന്ധമാക്കി ഉത്തവിറക്കിയിട്ടില്ലെങ്കിലും ആളുകൾ തയാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണ് സൂചന.
അക്ഷയ കേന്ദ്രങ്ങളിലെത്തിയോ ആധാർ അഥോറിറ്റിയുടെ വെബ്സൈറ്റിൽ കയറിയോ പുതുക്കാം. വിവരങ്ങൾക്ക് 1947 എന്ന നന്പരിൽ വിളിക്കുകയോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം.
ആധാർ പുതുക്കുന്നതോടെ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാം. ആയിരം സർക്കാർ പദ്ധതികൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.
ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും സിം കാർഡ് ലഭിക്കാനും എളുപ്പം. വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ എളുപ്പത്തിൽ ലഭിക്കും.
വായ്പാപേക്ഷകൾ എളുപ്പത്തിൽ തീർപ്പാക്കാൻ ബാങ്കുകൾക്ക് കഴിയും ഐടി റിട്ടേണുകൾ എളുപ്പത്തിൽ ഇ – വേരിഫൈ ചെയ്യാം.