പുത്തൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി റബര്‍മരത്തില്‍ കെട്ടിയിട്ട് വായ്ക്കുള്ളില്‍ കരിയില കുത്തിത്തിരുകി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
എസ്.എന്‍. പുരം സ്വദേശി ലാലുമോന് (34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലേക്കുള്ള യാത്രാമധ്യേ വിജനമായ റബര്പുരയിടത്തിന് അടുത്തെത്തിയപ്പോള്‍ യുവതിയെ ലാലുമോന് തടഞ്ഞുനിര്‍ത്തി അടിക്കുകയും റബര്പുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഫോൺ എറിഞ്ഞുടച്ചു.