കോഴഞ്ചേരി: യുവതിയുടെ ദുരൂഹമരണം ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്.
പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം തുടരുന്നത്.
ഇരുവരുടെയും വിവാഹം ഏഴു മാസം മുമ്പായിരുന്നു.പ്രണയവിവാഹമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സൂര്യയെ വിഷ്ണുവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
രക്തസമ്മർദം കൂടി..
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കുമ്പനാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് രക്തസമ്മര്‍ദം ഏറി ആശുപത്രിയിലാക്കിയതിനാല് ചോദ്യം ചെയ്യല്‍ തുടരാനായില്ല.
സൂര്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.