പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളെ എത്തിച്ചത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കാൻ. പത്ത് ലക്ഷം രൂപയാണ് ഇതിനായി പ്രതി മുഹമ്മദ് ഷാഫി ഇവർക്ക് വാഗ്ദാനം ചെയ്തത്.
ആദ്യം റോസ്ലിയെയാണ് ഷാഫി ഇലന്തൂരിൽ കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്ലിയെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു.
സിനിമയിൽ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത് .
അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്ലിയുടെ തലയിൽ ആഞ്ഞടിച്ചു.
അബോധാവസ്ഥയിലായ റോസ്ലിയുടെ കഴുത്ത് ലൈല കത്തികൊണ്ട് മുറിച്ചു. ജീവനുവേണ്ടി റോസ്ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി.
അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു.
തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇപ്രകാരം ചെയ്യണമെന്ന്ഷാഫി ഇവരെ വിശ്വസിപ്പിച്ചിരുന്നു.
അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. പിന്നാലെ തുണ്ടം തുണ്ടമാക്കി മറവു ചെയ്തുവെന്നാണ് വിവരം.
രണ്ടാമത്തെ സ്ത്രീയെ ബലി നൽകിയതും ഇതേപോലെ തന്നെയായിരുന്നു. ആദ്യ സംഭവം നടക്കുന്നത് ജൂണിലാണ്.
ഇതിനുശേഷം വീട്ടിലേക്ക് ഐശ്വരം ഒന്നും എത്തിയില്ലെന്ന് പറഞ്ഞപ്പോഴാണ് ശാപം ഏറ്റതായും ഒരു നരബലി കൂടി വേണ്ടിവരുമെന്നും പറഞ്ഞത്.
ഇതും സമ്മതിച്ചതോടെയാണ് പത്മത്തെ കൂട്ടി സെപ്റ്റംബർ അവസാനം എത്തിയത്.