കോഴഞ്ചേരി: സമ്പദ് സമൃദ്ധിക്കുവേണ്ടി ആഭിചാരക്രിയയിലൂടെ രണ്ട് സ്ത്രീകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇലന്തൂര്‍ പുളിന്തിട്ട- പുന്നയ്ക്കാട് കാടാമ്പള്ളി വീട്ടില്‍ ഭഗവല്‍സിംഗ് (60), ഭാര്യ ലൈല (50) എന്നിവരെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം തുടരും.
കൂടുതല്‍ തെളിവെടുപ്പുകള്‍ വീട്ടിലും പരിസരങ്ങളിലുമായി ഇന്നും തുടരുമെന്നു പോലീസ് അറിയിച്ചു.
ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് ഇലന്തൂര്‍ സ്വദേശിയായ ലൈലയെ ഇയാള്‍ വിവാഹം ചെയ്തത്.
മുഹമ്മദ് ഷാഫിയും ഭഗവല്‍സിംഗിന്റെ കുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്നതായി പറയുന്നു. രാത്രികാലങ്ങളിലാണ് ഇയാള്‍ വീട്ടില്‍ വന്നുപോയിരുന്നത്.
സമീപവാസികള്‍ പോലും ഷാഫിയെ അവിടെയെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സംഭവവുമായി മൂന്ന് പോലീസ് സ്റ്റേഷനുകള്‍ ബന്ധപ്പെട്ടതിനാല്‍ അന്വേഷണത്തിന് സ്പെഷല്‍ ടീമിനെ വയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് നിലവില്‍ കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്.
കുഴിയെടുത്തത് സെപ്റ്റിക് ടാങ്കിനുവേണ്ടി
മൃതദേഹം മറവുചെയ്തിരുന്ന ഒരു കുഴി പുറത്തുനിന്നു വരുത്തിയ തൊഴിലാളിയെക്കൊണ്ടാണ് ഭഗവല്‍സിംഗ് എടുപ്പിച്ചതെന്നു പറയുന്നു.
സെപ്റ്റിക് ടാങ്കിനെന്ന പേരിലാണ് വീടിനു സമീപത്തു കുഴിയെടുത്തത്. ആഴത്തിലെടുത്ത കുഴി പിന്നീട് മണ്ണുകൊണ്ടു കുറെ മൂടിയിരുന്നു.
ഇതില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഇട്ടിരുന്നത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയിലാണ് കുഴി എടുത്തതെന്നു കരുതുന്നു.
ആദ്യ നരബലിക്കു ശേഷം പോലീസ് അന്വേഷണം നടക്കാതിരുന്നതു ദൈവാനുഗ്രഹം കൊണ്ടാണെന്നും കൂടുതല്‍ ഐശ്വര്യത്തിനുവേണ്ടി ഒരു നരബലി കൂടി നടത്തണമെന്നും അതിനും താന്‍തന്നെ ആളിനെ എത്തിക്കാമെന്നും ഷാഫി പറഞ്ഞിരുന്നു.
തമിഴ്നാട് സ്വദേശിയും എറണാകുളം കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മയെയും സമാനരീതിയില്‍ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു മൃഗീയമായി കൊല ചെയ്തത് കഴിഞ്ഞ മാസം അവസാനമാണെന്നാണ് കണ്ടെത്തല്‍.
പത്മയുടെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെത്തിയത്. ഇതിനു രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും പോലീസ് പറയു
ന്നു. രണ്ട് നരബലികളുടെയും സൂത്രധാരന്‍ മുഹമ്മദ് ഷാഫിയാണ്.
തിങ്കളാഴ്ച രാവിലെയാണ് ഇലന്തൂരിലെ വീട്ടില്‍ എറണാകുളം പോലീസ് എത്തുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെയും വിവരം അറിയിച്ചിരുന്നു. ഭഗവല്‍സിംഗിനെയും ലൈലയെയും കസ്റ്റഡിയിലെടുത്തത് അതീവ രഹസ്യമായിട്ടായിരുന്നു. എന്നാല്‍, വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതോടെ നാട്ടുകാരില്‍ സംശയമായി. ഊഹാപോഹങ്ങള്‍ പരന്നുവെങ്കിലും ഇന്നലെ രാവിലെ 11ഓടെയാണു സംഭവം പുറത്തുവന്നു തുടങ്ങിയത്.
തടിച്ചുകൂടിയത്
വന്‍ ജനാവലി
ഇലന്തൂര്‍ പുളിന്തിട്ടയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പിനായി കുറ്റാരോപിതരെ എത്തിക്കുമ്പോഴും തെളിവെടുപ്പ് നടക്കുമ്പോഴും വന്‍ജനാവലിയാണ് സമീപപ്രദേശത്തു തടിച്ചുകൂടിയത്.
പുന്നയ്ക്കാട് റോഡില്‍നിന്നു പുളിന്തിട്ടയിലേക്കുള്ള റോഡ് അടച്ചുകൊണ്ടാണ് പോലീസ് പരിശോധനയ്ക്കെത്തിയത്.
എറണാകുളം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്കു മുമ്പുതന്നെ പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും മൃതദേഹ പരിശോധന തുടങ്ങിയത് മുഹമ്മദ് ഷാഫിയെ സ്ഥലത്തെത്തിച്ചശേഷമാണ്.
ആദ്യം വീടിനുള്ളില്‍ കയറി പരിശോധനകള്‍ നടത്തി. മൃതദേഹം മറവു ചെയ്ത സ്ഥലങ്ങള്‍ ഷാഫിയാണ് കാട്ടിക്കൊടുത്ത്. ഭഗവല്‍സിംഗിനെയും ഭാര്യ ലൈലയെയും പിന്നീട് എത്തിച്ചിരുന്നു.