അന്ന് കണ്ണീർതുള്ളിയായി അശ്വിനി! കാ​ൽ​നൂ​റ്റാ​ണ്ട് മു​ന്പ് ഇ​ല​ന്തൂ​രിൽ ഒ​രു ബാ​ലി​ക​യു​ടെ ദു​ർ​മ​ര​ണ​ക്ക​ഥ​ക​ൾ കേ​ട്ടു ഞെ​ട്ടി​യ​താ​ണ്; ഡോക്ടറായ പിതാവ് ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

ബി​ജു കു​ര്യ​ൻ

പ​ത്ത​നം​തി​ട്ട: ആ​ഭി​ചാ​ര ക​ർ​മ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന ഇ​ല​ന്തൂ​രിൽ കാ​ൽ​നൂ​റ്റാ​ണ്ട് മു​ന്പ് ഒ​രു ബാ​ലി​ക​യു​ടെ ദു​ർ​മ​ര​ണ​ക്ക​ഥ​ക​ൾ കേ​ട്ടു ഞെ​ട്ടി​യ​താ​ണ്.

ബാ​ധ ഒ​ഴി​പ്പി​ച്ചു വീ​ടി​ന്‍റെ ഐ​ശ്വ​ര്യം വ​ർ​ധി​പ്പി​ക്കാ​നും സ​ന്പ​ത് സ​മൃ​ദ്ധി​ക്കു​മാ​യി സ്വ​ന്തം മ​ക​ളെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്ന ഒ​രു പി​താ​വും കാ​മു​കി​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ഇ​ല​ന്തൂ​ര്‍, പ​രി​യാ​രം പൂ​ക്കോ​ട്ട് ക​ണി​യാം​ക​ണ്ട​ത്തി​ല്‍ ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ എ​ന്ന ഹോ​മി​യോ ഡോ​ക്ട​റാ​ണ് നാ​ല​ര വ​യ​സു​ള്ള ത​ന്‍റെ മ​ക​ള്‍ അ​ശ്വി​നി​യെ​യാ​ണ് 1997ൽ ​ക്രൂ​ര​മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി​യാ​യ ചേ​ര്‍ത്ത​ല വാ​ര​നാ​ട് ചു​ങ്ക​ത്തു​വി​ള​യി​ല്‍ സീ​ന(24)​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത് അ​ശ്വി​നി​യി​ൽ ബാ​ധ കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് ഒ​ഴി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നും പോ​ലീ​സ് അ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​രു​ന്നി​നോ​ടു ക്രൂ​ര​ത

ആ​ദ്യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ശ​ശി​രാ​ജ​പ്പ​ണി​ക്ക​ര്‍ വൈ​കാ​തെ കു​റി​യ​ന്നൂ​ര്‍ ക​മ്പോ​ത്ര​യി​ല്‍ സു​കു​മാ​രി​യ​മ്മ​യെ വി​വാ​ഹം ചെ​യ്തു.

സാ​ധു​വാ​യ സു​കു​മാ​രി​യ​മ്മ​യു​മാ​യു​ള്ള ജീ​വി​തം മ​ടു​ത്ത ഇ​ദ്ദേ​ഹം അ​ടു​ത്ത വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും വി​ജ​യി​ച്ചി​ല്ല.

ഏ​റെ ക​ഴി​യും മു​മ്പു​ത​ന്നെ സു​കു​മാ​രി​യ​മ്മ അ​ശ്വി​നി​യെ പ്ര​സ​വി​ച്ചു. പി​റ​ന്നു വീ​ണ​പ്പോ​ള്‍ മു​ത​ല്‍ അ​ശ്വ​നി​യോ​ടു ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ ക്രൂ​ര​ത കാ​ട്ടി​ത്തു​ട​ങ്ങി.

മാ​താ​വ് അ​രി​കി​ല്‍ ഇ​ല്ലാ​ത്ത​പ്പോ​ഴൊ​ക്കെ ഇ​യാ​ള്‍ കു​ട്ടി​യെ നോ​വി​ക്കു​ക പ​തി​വാ​യി​രു​ന്നു.

കു​ട്ടി അ​ല​റി ക​ര​യു​ന്ന​തു കേ​ള്‍ക്കു​മ്പോ​ള്‍ അ​യാ​ളി​ല്‍ ഒ​രു ത​രം ആ​ന​ന്ദം ഉ​ട​ലെ​ടു​ക്കു​മാ​യി​രു​ന്നു. കു​ട്ടി വ​ള​രു​ന്ന​തി​ന് അ​നു​സ​രി​ച്ചു പീ​ഡ​ന​ത്തി​ന്‍റെ രീ​തി​ക​ളും മാ​റി വ​ന്നു.

വി​വ​സ്ത്ര​യാ​യി നി​ല്‍ക്കു​ന്ന പി​ഞ്ചു കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തു ക​ത്തി​ച്ച സി​ഗ​ര​റ്റ് കു​ത്തു​ന്ന​തു പ​തി​വാ​യി.

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച് അ​തി​ല്‍നി​ന്നു പ്ര​ത്യേ​ക ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്ന ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ ക്രൂ​ര​മാ​യ ര​തി വൈ​കൃ​ത​ത്തി​ന് അ​ടി​മ​യാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഭാ​ര്യ​യോ​ടും അ​യാ​ള്‍ അ​ത്ത​ര​ത്തി​ലാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. പീ​ഡ​നം ഭ​യ​ന്ന് അ​വ​ര്‍ എ​ല്ലാം മ​ന​സി​ലൊ​തു​ക്കി.

ആ​ഭി​ചാ​ര​ക്രി​യ​ക​ൾ


ചേര്‍ത്ത​ല സ്വ​ദേ​ശി സീ​ന​യെ ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ പ​രി​ച​യ​പ്പെ​ട്ട​തോ​ടെ വീ​ട്ടി​ൽ ആ​ഭി​ചാ​ര​ക്രി​യ​ക​ൾ പ​തി​വാ​യി. ഒ​രു ദി​വ​സം സീ​ന​യു​മാ​യി പ​ണി​ക്ക​ര്‍ പ​രി​യാ​ര​ത്തു​ള്ള വീ​ട്ടി​ലെ​ത്തി.

മ​ഹാ മാ​ന്ത്രി​ക​സി​ദ്ധി​യു​ള്ള യു​വ​തി​യാ​ണെ​ന്നും ആ​ദ​ര​വോ​ടെ മാ​ത്ര​മേ ഇ​ട​പെ​ടാ​വൂ എ​ന്നു​മാ​യി​രു​ന്നു സു​കു​മാ​രി​യ​മ്മ​യ്ക്കു ന​ല്‍കി​യ നി​ര്‍ദേ​ശം.

ഇ​തി​നി​ട​യി​ൽ പൂ​ജാ​വി​ധി​യു​ടെ ഭാ​ഗ​മാ​യി ഉ​മ്മ​റ​ത്ത് വി​ള​ക്കു​വ​ച്ച​പ്പോ​ൾ കു​ട്ടി ഇ​തി​നെ മ​റി​ക​ട​ന്നു​വെ​ന്ന പേ​രി​ൽ പീ​ഡ​നം വ​ർ​ധി​ച്ചു.

ശ​രീ​ര​മാ​സ​ക​ലം സി​ഗ​ര​റ്റ് കു​റ്റി​കൊ​ണ്ടു​ള്ള പൊ​ള്ള​ല്‍ വ​ലി​യ വ്ര​ണ​ങ്ങ​ളാ​യി മാ​റി. ഒ​രു ദി​വ​സം കു​ട്ടി വെ​ട്ടി വി​റ​ച്ചു.

അ​തി ഭ​യ​ങ്ക​ര​മാ​യ പ​നി ബാ​ധി​ച്ചെ​ങ്കി​ലും ചി​കി​ത്സി​ക്കാ​ന്‍ ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ ത​യാ​റാ​യി​ല്ല. ദൈ​വ​കോ​പ​മെ​ന്നാ​യി​രു​ന്നു സീ​ന​യ്ക്കു കി​ട്ടി​യ “വെ​ളി​പാ​ട്’’. ഒ​ടു​വി​ല്‍ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ലേ​ക്ക് അ​ണു​ക്ക​ള്‍ വ്യാ​പി​ച്ചു. വൈ​കാ​തെ കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ജ​യി​ലി​ൽ മ​ര​ണം

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട എ​സ്പി ആ​യി​രു​ന്ന ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ചേ​ദ്യം​ചെ​യ്യ​ല്‍ പു​രോ​ഗ​മി​ച്ച​തോ​ടെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സു​കു​മാ​രി​യ​മ്മ ഒ​ന്നി​ല്ലാ​തെ വെ​ളി​പ്പെ​ടു​ത്തി. മൂ​വ​രും അ​റ​സ്റ്റി​ലാ​യി.

ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ക്കു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ചു. മ​റ്റു​ള്ള​വ​ര്‍ ശി​ക്ഷ പൂ​ര്‍ത്തീ​ക​രി​ച്ചു പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ല്‍, ശ​ശി​രാ​ജ​പ​ണി​ക്ക​രെ പു​റ​ത്തി​റ​ക്കാ​ന്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​ടു​വി​ല്‍ ഈ ​വ​ര്‍ഷം ആ​ദ്യം തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ചു ശ​ശി​രാ​ജ​പ​ണി​ക്ക​ര്‍ മ​രി​ച്ചു.

ഇ​ന്ന​ലെ മ​റ്റൊ​രു ആ​ഭി​ചാ​ര​ക​ഥ കേ​ട്ട​പ്പോ​ൾ ഇ​ല​ന്തൂ​രി​ലെ പ​ഴ​യ ത​ല​മു​റ​യു​ടെ മ​ന​സ് ഓ​ടി​യെ​ത്തി​യ​ത് അ​ശ്വി​നി​യു​ടെ സ്മ​ര​ണ​യി​ലേ​ക്കാ​ണ്.

അ​ന്ന് ഒ​രു ഹോ​മി​യോ ഡോ​ക്ട​റാ​ണ് ക്രൂ​ര​നാ​യ​തെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ ഒ​രു തി​രു​മ്മ​ൽ വി​ദ​ഗ്ധ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വു​മാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്.

Related posts

Leave a Comment