പത്തനംതിട്ട: ഇലന്തൂരില്‍ ഇരട്ടനരബലി നടത്തി സ്ത്രീകളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൊലയ്ക്ക് ശേഷം മാസം പാചകം ചെയ്തു ഭക്ഷിച്ചെന്ന് അറസ്റ്റിലായ ലൈല മൊഴി നല്കി. ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണ് മാസം പാകം ചെയ്തു കഴിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം പോലീസ് ഇവരുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് അറിയിച്ചു.
നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇത് പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും പോലീസ് പറഞ്ഞു.