ഒരു ദിവസം കലാഭവന്‍ ഷാജോണുമായി റൂമിലിരിക്കുമ്പോള്‍ ഞാന്‍ നല്ലൊരു നടനല്ല അല്ലേയെന്ന് ഷാജോണിനോട് ചോദിച്ചു. അവന് സൈലന്റായി അതേയെന്ന് മൂളി.
എനിക്കാകെ സങ്കടമായി അങ്ങനെയൊരു സുഹൃത്ത് ചെയ്യാന്‍പാടുണ്ടോ, ചോദിക്കണ്ടായിരുന്നു എന്നുപോലും ഞാന്‍ ചിന്തിച്ചു. പിന്നെ ഞാന്‍ സൈലന്റായി നിന്നു.
ഇതുകണ്ടിട്ട് ഷാജോണ്‍ അടുത്തേക്ക് വന്നു. ആരും നല്ല നടനല്ല ഇക്ക, നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോഴാണ് നമ്മള്‍ക്ക് നല്ല അവസരം കിട്ടുന്നത്.
ഇക്കയ്ക്കും അങ്ങനെയൊന്ന് വരുമെന്ന് അവന് പറഞ്ഞു. അന്ന് ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ റോഷാക്കിലൂടെ നിസാം ബഷീര്‍ എന്ന സംവിധായകന് എനിക്ക് നൽകി.
എന്നെപ്പോലെ തന്നെ സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കണം, തങ്ങളുടെ കഴിവ് പുറത്തെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധിയാളുകളുണ്ട്.
അവരെയെല്ലാം കണ്ടെത്താനും അവസരങ്ങള്‍ നല്‍കാനും സംവിധായകരും എഴുത്തുകാരും ശ്രമം നടത്തണം. -കോട്ടയം നസീര്‍