തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയിൽ പ്രതികരണവുമായി നടൻ ചന്തുനാഥ്. സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള ‘മാഫിയ’ ഇടപെടലുകൾ ഉണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്നാണ് നടൻ ചന്തുനാഥ് ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ആകെ മരവിച്ച അവസ്ഥയാണെന്നും നരബലിയുടെ വാർത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും ചന്തുനാഥ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെ…
– അവിശ്വസനീയമാണ് !!
തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022–ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്.
മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും എന്നുറപ്പുണ്ട് .
എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർ അന്വേഷണങ്ങളിൽ തെളിയണം.
അതല്ല പ്രൈമറി മോട്ടീവ് നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ… ഹാ കഷ്ടം എന്നെ പറയാനുള്ളു.. മരവിപ്പ്..”- ചന്തുനാഥ് കുറിച്ചു.