തിരുവനന്തപുരം: സ്റ്റേഷന് അതിര്‍ത്തി നോക്കി പരാതികള്‍ മടക്കി അയയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പരാതിയില്‍ അന്വേഷണം നടത്താന്‍ വൈകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സ്റ്റേഷന് അതിര്‍ത്തി നോക്കാതെതന്നെ ഇത്തരം പരാതികളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
കുട്ടികള്‍ക്കെതിരായ അത്രിക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ളത് ബന്ധുക്കളാണെങ്കില്‍ അറസ്റ്റ് ഒട്ടും വൈകിപ്പിക്കുത്. ഇത്തരം കേസുകളില്‍ കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കണം.
മദ്യത്തിനോ, ലഹരിക്കോ അടിമയായവരെ അറസ്റ്റ് ചെയ്താലുടന്‍ മെഡിക്കല്‍ പരിശോധന നടത്തണം.
പോലീസുകാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളില്‍ നിന്ന് അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.