ഇലന്തൂർ: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വിചിത്ര ജീവിതരീതിയും പൂർവകാല ചരിത്രവും ജില്ലാ പോലീസിലെ പ്രത്യേകസംഘം അന്വേഷിക്കും.
എറണാകുളത്തുനിന്നെത്തിച്ച സ്ത്രീകളെ സന്പത് സമൃദ്ധിക്കും ഐശ്വര്യത്തിനുവേണ്ടി കൊലപ്പെടുത്തിയ ദന്പതികളുടെ ജീവിതരീതികളെ സംബന്ധിച്ചു നിരവധി സംശയങ്ങൾ ഇതിനോടകം ഉടലെടുത്തിട്ടുണ്ട്.
മുഖ്യപ്രതി ഷാഫിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കാര്യങ്ങള്‍ തുടങ്ങിയവയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ഷാഫിക്ക് ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
ഇയാൾ ഇവിടെയെത്തി താമസിക്കുന്ന പതിവുമുണ്ടായിരുന്നു. ഷാഫിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ക്രൂരമായ നരബലിയിൽ ദന്പതികളും പങ്കാളികളാണെന്നു വ്യക്തമായിട്ടുണ്ട്.