താമരശേരി: അമ്മ ഓടിച്ച കാറിടിച്ച് വീട്ടുപടിയില്‍ ഇരിക്കുകയായിരുന്ന മൂന്നര വയസുകാരിക്കു ദാരുണാന്ത്യം. കൊടുവള്ളി നെല്ലാങ്കണ്ടിയിലാണ് അപകടമുണ്ടായത്.
പടിഞ്ഞാറെമലയില് റഹ്മത്ത് മന്‍സിലില്‍ നസീര്‍- ലുബ്ന ഫെബിന് ദമ്പതികളുടെ മകള്‍ മറിയം ആണു മരിച്ചത്.ലുബ്ന ഫെബിന്റെ സ്വന്തം തറവാട്ടു വീടായ കൊടുവള്ളി നെല്ലാങ്കണ്ടി ആലപ്പുറായില്‍ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ പത്തോടെയാണു സംഭവം.
മുറ്റത്തുനിന്നു കാറെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീട്ടുപടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലുബ്ന ഫെബിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കൊടുവള്ളി പോലീസ് കേസെടുത്തു. യാരിസാണു മറിയമിന്റെ സഹോദരന്.