തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനായികമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകളെന്ന ലേബലിൽനിന്നു മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി.
തമിഴിനും തെലുങ്കിനും പുറമെ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗായികയാകാൻ ആഗ്രഹിച്ച് പിന്നീട് നായികയായി മാറിയ ശ്രുതിക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്.
ശ്രുതി ഹാസന്റെ മുഖത്ത് വന്ന മാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. നടി നിരന്തരം കോസ്മെറ്റിക് സർജറികൾക്ക് വിധേയമാവാറുണ്ടെന്നും ആരോപണം ഉയരാറുണ്ട്.
ശ്രുതിയുടെ പഴയ ഫോട്ടോകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അന്നും ഇന്നും വലിയ മാറ്റമാണ് ഫോട്ടോകളിൽ കാണാനാവുന്നത്.
ഇപ്പോഴിതാ തന്റെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. തന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സർജറി ചെയ്തത്.
നോസ് സർജറി ചെയ്യുന്നതിന് മുമ്പാണ് താൻ ആദ്യ സിനിമ ചെയ്തത്. സൗന്ദര്യം കൂട്ടാൻ വേണ്ടി നോസ് സർജറി ചെയ്തതിനുള്ള ഒഴിവ് കഴിവാണിതെന്ന് പലരും ആരോപിക്കുമെങ്കിലും എനിക്ക് കുഴപ്പമില്ല.
എന്റെ മുഖമാണ്. എനിക്കത് സുന്ദരമാക്കാൻ തോന്നിയാൽ എന്താണ് തെറ്റെന്നും ശ്രുതി ചോദിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഹാസൻ അടുത്തയിടെ താനനുഭവിക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞതും ചർച്ചയായിരുന്നു.
പിസിഒഎഎസ്, എൻഡോമെട്രിയോസിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില ഹോർമോൺ പ്രശ്നങ്ങൾ തനിക്കുണ്ടെന്നായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്.
ഈ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. കമൽ ഹാസന്റെ മകളാണെങ്കിലും അച്ഛന്റെ പേര് പറഞ്ഞ് അവസരങ്ങൾ തേടാറില്ലെന്നും സിനിമാ ലോകത്ത് എല്ലാവരും ജോലി ചെയ്യുന്നത് പോലെ തന്നെയാണ് തന്റെ ജോലിയുമെന്നും ശ്രുതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കമൽഹാസന്റെ മകളെന്ന പേര് സിനിമയിലേക്കുള്ള വാതിൽ തുറന്ന് തന്നിട്ടുണ്ടാവും. എന്നാൽ സിനിമയിൽ നിലനിൽക്കുന്നത് ഈ പേരുപയോഗിച്ചല്ലെന്നും നടി വ്യക്തമാക്കി.