ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി സ്ത്രീ; ഭർത്താവുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ ഇടനിലക്കാരനായി നിന്നു; പീഡനപരാതിയിൽ ഖാസിക്ക് പറ‍യാനുള്ളത്…


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഖാ​സി സ​യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ള്‍​ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി കോ​ഴി​ക്കോ​ട് വ​നി​താ സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പീ​ഡ​ന​ക്കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ര​ണ്ടാം ഭ​ര്‍​ത്താ​വു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഖാ​സി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

പ​ര​പ്പ​ന​ങ്ങാ​ടി ആ​ന​ങ്ങാ​ടി​യി​ലെ വീ​ടി​നു മു​ന്നി​ലെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള ഷെ​ഡി​ല്‍ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​ല്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ യു​വ​തി പ​റ​യു​ന്നു. ഖാ​സി​യു​ടെ ഡ്രൈ​വ​ര്‍ പ്രേ​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി സ​മ്മ​ര്‍​ദ​ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഖാ​സി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഖാ​സി സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണ്.

ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ പ​രാ​തി​ക്കാ​രി ആ​ദ്യ ഭ​ര്‍​ത്താ​വു​മാ​യി ദാ​മ്പ​ത്യ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ട​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​മു​ക​നോ​ടൊ​പ്പം ഇ​ള​യ കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടു​ക​യും ബം​ഗ​ളൂ​രു​വി​ല്‍ പോ​യി ജീ​വി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ആ​ദ്യ ഭ​ര്‍​ത്താ​വ് വി​വാ​ഹ​മോ​ച​നം ന​ട​ത്തു​ക​യും കാ​മു​ക​നെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. ‌ത​ന്‍റെ കൈ​വ​ശ​മു​ള്ള ഭീ​മ​മാ​യ തു​ക​യും സ്വ​ര്‍​ണ​വും ചെ​ല​വ​ഴി​ച്ചു തീ​ര്‍​ന്ന​ശേ​ഷം ചാ​ലി​യം ക​രു​വ​ന്‍​തി​രു​ത്തി​യി​ല്‍ താ​മ​സ​മാ​ക്കി​യ പ​രാ​തി​ക്കാ​രി ഇ​രു​വ​രു​മാ​യു​ള്ള ബ​ന്ധം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

പി​ന്നീ​ട് അ​വ​ര്‍ മു​ഖേ​ന ഖാ​സി​യു​മാ​യും ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന ര​ണ്ടാം ഭ​ര്‍​ത്താ​വു​മാ​യും പ​രാ​തി​ക്കാ​രി​യു​മാ​യും മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ക​യും വി​വാ​ഹ​മോ​ച​ന​ക്ക​രാ​ര്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

പ​രാ​തി​ക്കാ​രി​ക്ക് ര​ണ്ടാം ഭ​ര്‍​ത്താ​വ് ഏ​ഴ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

അ​തി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കു​ക​യും ബാ​ക്കി പ​ണം ര​ണ്ടുവ​ര്‍​ഷ​ത്തി​ന​കം ന​ല്‍​കാ​മെ​ന്നു വ്യ​വ​സ്ഥ​യാ​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​യ പ​രാ​തി​ക്കാ​രി​യെക്കുറി​ച്ച് ഒ​രു വ​ര്‍​ഷ​ത്തോ​ളം വി​വ​ര​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​തി​നി​ടെ‍ ബാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി മ​ധ്യ​സ്ഥ​ന്മാ​രെ സ​മീ​പി​ക്കു​ക​യും ര​ണ്ടാം ഭ​ര്‍​ത്താ​വി​ല്‍​നി​ന്നു മ​ധ്യ​സ്ഥ​ന്മാ​ര്‍ പ​ണം വാ​ങ്ങി​ക്കൊ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം മ​ധ്യ​സ്ഥ​ന്മാ​രെ ബ​ന്ധ​പ്പെ​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

താ​മ​സി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ്ളാ​റ്റി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം മ​ധ്യ​സ്ഥ​ന്മാ​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നാ​യി ര​ണ്ടാം ഭ​ര്‍​ത്താ​വു​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ വ്യാ​ജ​പ​രാ​തി​യു​മാ​യി ഇ​വ​ര്‍ രം​ഗ​ത്ത് വ​ന്ന​ത്.

ഇ​ത് സ​മ്മ​ര്‍​ദത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നും പൊ​തു​ജ​നം തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും ഖാ​സി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment