സ്കൂളിലും മറ്റും പരീക്ഷക്കിടെ ചില വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നതും പിടിക്കപ്പെടുന്നതുമൊക്കെ മിക്കവാറും സംഭവിക്കാറുണ്ടല്ലൊ.
എന്നാല്‍ ചില വിരുതന്മാര് പിടിക്കപ്പെടാതിരിക്കാന്‍ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കാറുണ്ട്.
അത്തരത്തിലൊരു കോപ്പിയടിയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്.
സ്പെയിനിലെ മലാഗ സര്‍വകലാശാലയിലുള്ള നിയമ വിഭാഗം പ്രൊഫസറായ യോലാന്‍ഡ ഡി. ലുച്ചിയാണ് ഈ വേറിട്ട കോപ്പിയുടെ കാര്യം പറഞ്ഞിരിക്കുന്നത്.
11 പേനകളുടെ മുകളിലായി ഉത്തരങ്ങള്‍ കൊത്തിവച്ചിരിക്കുകയാണ് ഒരു വിദ്യാര്‍ഥി.
ഒറ്റ നോട്ടത്തില്‍ പേനയെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് പേനകളുടെ ബോഡികളില്‍ ചെറിയ വാക്കുകളില്‍ ഉത്തരങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് മനസിലാകുക.
ഒരു മുറി വൃത്തിയാക്കുന്നതിനിടയിലാണ് ലൂച്ചി ഇവ കണ്ടെത്തിയത്. വിരോധാഭാസന്തൈന്നാല് “ക്രിമിനല്‍ പ്രൊസീജറല്‍ ലോ’ യുമായി ബന്ധപ്പെട്ട പരീക്ഷാ ഉത്തരങ്ങളാണ് ഇത്തരത്തില്‍ എഴുതിവച്ചിരിക്കുന്നത്.
എപ്പോഴാണ് തട്ടിപ്പ് നടന്നതെന്നോ താനാ വിദ്യാര്‍ഥിയെ പിടികൂടിയെന്നോ ലുച്ചി വെളിപ്പെടുത്തിയിട്ടില്ല.
ഏതായാലും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഈ കോപ്പി ചിത്രം ധാരാളം പേര് കോപ്പി ചെയ്ത് വൈറലാക്കി.
നിരവധി രസകരമായ അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നുണ്ട്.