ബെയ്ജിംഗ്: ടെന്നീസ് സൂപ്പർ താരം പെംഗ് ഷുവായ് ഉയർത്തിയ ലൈംഗികാത്രികമ പരാതിയെത്തുടർന്ന് പൊതുവേദികളിൽ നിന്ന് മാറിനിന്ന ചൈനീസ് മുൻ പ്രീമിയർ സാംഗ് ഗയോലി പാർട്ടി കോൺഗ്രസ് വേദിയിൽ “പ്രത്യക്ഷനായി’.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് വേദിയിലൂടെയാണ് ഗയോലി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് മുന്പിലെത്തിയത്.
ഷി ജിൻ പിംഗിന് പിന്നിലായി വേദിയിലെ പ്രധാന നിരയിൽ ഇടംപിടിച്ച ഗയോലി വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല.
2021 നവംബറിലാണ് ഗയോലി തന്നെ ഉപദ്രവിച്ചതായി ഷുവായ് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ചൈനീസ് ടെന്നീസിലെ ഇതിഹാസമായ ഗയോലിയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
ആരോപണം ഉന്നയിച്ച ശേഷം കുറച്ച് നാളത്തേക്ക് ഷുവായി പൊതുവേദിയിൽ നിന്ന് മാറി നിന്നിരുന്നു.
ചൈനീസ് ഭരണകൂടം ഷുവായിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കായിക ലോകം ആരോപിച്ചിരുന്നു.
സെറീന വില്യംസ് അടക്കമുള്ള താരങ്ങൾ പ്രതിഷേധം അറിയിച്ചതോടെ രാജ്യാന്തര മത്സരങ്ങൾ ചൈനയിൽ സംഘടിപ്പിക്കില്ലെന്ന് എടിപി തീരുമാനിച്ചിരുന്നു.
പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ഷുവായിയുടെ പോസ്റ്റുകൾ അപ്രത്യക്ഷമാവുകയും ഇവർ ആരോപണം പിൻവലിച്ച് രംഗത്തെത്തുകയും ചെയ്തു. ഭരണകൂടം ഭീഷണിപ്പെടുത്തിയാണ് ഇത് നടത്തിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.
സംഭവത്തെ തുടർന്ന് രാഷ്ട്രീയ വനവാസത്തിൽ ഏർപ്പെട്ട ഗയോലി പാർട്ടിയുടെ ഏറ്റവും ശക്തിയേറിയ വേദിയിലൂടെയാണ് തിരിച്ചെത്തിയതെന്നത് ശ്രദ്ധേയമാണ്.