കോട്ടയം: മുക്കുപണ്ടം പണയംവച്ചു പണംതട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം പാറയ്ക്കല്‍ ഭാഗത്ത് അണിയറ എം.സി. അപ്പുമോന് (27), പാലക്കാട് കണ്ണംപ്ര ഭാഗത്ത് മട്ടുവഴി പറക്കുന്നില്‍ അബ്ദുള്‍ സലാം (29) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്നു തവണകളിലായി നെടുംകുന്നം പത്തനാട് ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 1,84,800 രൂപ തട്ടിയെടുക്കുകയായിരുന്നു.
അടുത്തടുത്ത കാലയളവിലായി സ്വര്‍ണം പണയം വച്ചത് മൂലം സ്ഥാപനത്തിലെ മാനേജര്‍ക്ക് സംശയം തോന്നുകയും സ്വര്‍ണം വിശദമായി പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
തുടര്‍ന്നു പ്രതികളെ തൃശൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികള്‍ക്ക് നെടുമ്പാശേരി സ്റ്റേഷനില്‍ മോഷണ കേസുണ്ട്.
എസ്എച്ച്ഒ ഋഷികേശന് നായര്‍, എസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്