കോട്ടയം: ഈ മാസം 21ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ നായകനായ മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് സൂചന.
ഒക്ടോബർ 21ന് റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് നടപടി. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിംഗിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം.
യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.