മമ്മൂക്കയുടെ അത്ര ദുൽഖർ സംസാരിക്കില്ല. സംസാരപ്രിയനല്ല. കുറച്ച് ഷൈ ആണ്. മലയാളം അധികം ഈസിയല്ല പുള്ളിക്ക്. വായിക്കാൻ ബുദ്ധിമുട്ടുണ്ട്.
പക്ഷെ എല്ലാ ഭാഷയും ദുൽഖർ കൈകാര്യം ചെയ്യും. ദുല്‍ഖറിനെക്കാള്‍ എനിക്ക് സൗഹൃദമുള്ളത് മമ്മൂക്കയോടൊണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്.
എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം മമ്മൂക്കയുടെ സിനിമകളില്‍ ഇതിനു മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്.
കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയില്‍. അതിന് ശേഷമാണ് ഉണ്ടയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. –ഷൈൻ ടോം ചാക്കോ