വിദ്യാഭ്യാസ യോഗ്യതകള്‍ പലപ്പോഴും ഉപജീവന മാര്‍ഗത്തിന് ഉതകാത്ത ധാരാളംപേരെ നമുക്ക് സമൂഹത്തില്‍ കാണാം. അതുപോലെ തന്നെ എന്തെങ്കിലും വ്യവസായം ആരംഭിക്കണമെന്ന ആഗ്രഹക്കാരും നമുക്കിടയില്‍ ഉണ്ട്.
ഈ രണ്ടുകാര്യത്തിലുംപെടുന്ന ഒരാളുടെ ജീവിതമാണ് സ്വഗ്സേ ഡോക്ടര്‍ ഒഫീഷല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലുള്ളത്.
വീഡിയോയില്‍ അവിനാഷ് എന്ന യുവാവ് ബെെക്കില്‍ കൊണ്ടുനടന്ന് ഭക്ഷണം വില്‍ക്കുന്നത് കാണാം.
2019ല്‍ ബികോമില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് അവിനാഷ്. മുമ്പ് മക്ഡൊണാള്‍ഡ്സ് ജീവനക്കാരനായിരുന്ന ഈ യുവാവിന് സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങണമെന്നായിരുന്ന ആഗ്രഹം
എന്നാല്‍ സാമ്പത്തിക പ്രശ്നം നിമിത്തം അത് സാധിച്ചില്ല. അപ്പോഴാണ് എന്തുകൊണ്ട് ബൈക്കില്‍ കച്ചവടം ആരംഭിച്ചുകൂടാ എന്ന് അവിനാഷ് ചിന്തിച്ചത്.
നിലവില്‍ ഫരീദാബാദില്‍ റോഡരികില്‍ ഇഡലിയും സാമ്പാറും വില്‍ക്കുകയാണ് അദ്ദേഹം. അവിനാഷിന്റെ ഭാര്യയാണ് വില്‍ക്കാനുള്ള ഇഡലിയും സാമ്പാറും ഉണ്ടാക്കുന്നത്.
അച്ഛന്റെ മരണശേഷം അമ്മയും സഹോദരനും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം അവിനാഷാണ്.
ഏതായാലും സമൂഹ മാധ്യമങ്ങള്‍ അവിനാഷിന്റെ ഇഡലി കച്ചവടം ഹിറ്റാക്കിയിരിക്കുകയാണ്. നിരവധിപേരാണ് അവിനാഷിന്റെ ഈ സംരംഭത്തിന് അഭിനന്ദനമറിയിച്ച് കമന്റുകളിടുന്നത്.