രാജകുമാരി: നീലക്കുറിഞ്ഞി സന്ദര്‍ശനം നടത്തുന്നവർ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിഞ്ഞ് വലിയ ദുരന്തം സൃഷ്ടിക്കുകയാണെന്ന് നടൻ നീരജ് മാധവ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇടുക്കി ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവുമെത്തുന്നത്.
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ പൂക്കള്‍ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്.
നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിലയേറിയ ഈ പൂക്കള്‍ക്കിടയില്‍ ഉപേക്ഷിക്കുന്നു.
ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല.
നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത്, കൊണ്ടുപോയാല്തന്നെ ദയവായി അത് വലിച്ചെറിയരുത്’-നീരജ് മാധവ് പറഞ്ഞു.