മൂവാറ്റുപുഴ: കടലാസിൽ എഴുതിയതു രണ്ടുമണിക്കൂറിനുള്ളില്‍ മാഞ്ഞുപോകുന്ന ചൈനീസ് നിർമിത റീഫില്‍ വിപണിയില്‍ വ്യാപകം.
ഇതു വലിയ തട്ടിപ്പുകള്‍ക്കും ക്രമക്കേടുകള്‍ക്കും കാരണമാകാന്‍ സാധ്യതയേറെയാണെന്ന് ആക്ഷേപം. വെറും രണ്ടുരൂപ മാത്രം വിലയുള്ള റീഫില്ലുകൊണ്ട് എഴുതിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാഞ്ഞുപോകും.
പ്രധാന ഇടപാടുകള്‍ നടത്തുന്നതിനിടെ എഴുതിയതു മാഞ്ഞുപോയാല്‍ പിന്നീട് ആര്‍ക്കും എഴുതിച്ചേര്‍ക്കാം.
അധികൃതര്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷകസംരക്ഷണ സമിതി ജനറല്‍ കണ്‍വീനറുമായ കെ.പി. ഏലിയാസ് ആവശ്യപ്പെട്ടു.