ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിന് അടുത്തുള്ള പെട്രോൾ പന്പിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്.
മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹം. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ട്.
ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. സിഗരറ്റ് കുത്തി പൊള്ളിച്ചതുപോലെയാണ് പാടുകൾ. വലതുകൈയിൽ ടാറ്റു കുത്തിയ ഭാഗം മുറിച്ചുമാറ്റിയിട്ടുണ്ട്.
യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പ്രാഥമിക പരിശോധനകൾ പോലീസ് പൂർത്തിയാക്കി.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ഊർജിതമാക്കും.