ബ്രി​ട്ടീ​ഷ് സേ​ന​യി​ലെ മു​ന്‍ വൈ​മാ​നി​ക​രെ വ​ല​യി​ലാ​ക്കി ചൈ​ന! വശത്താക്കിയിരിക്കുന്നത്‌ ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റും മ​റ്റു വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കി​; ലക്ഷ്യം…

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് സേ​ന​യി​ലെ മു​ന്‍ സൈ​നി​ക പൈ​ല​റ്റു​മാ​രെ പ​രി​ശീ​ല​ന​ത്തി​നാ​യി ചൈ​ന നി​യോ​ഗി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

വി​ര​മി​ച്ച മു​പ്പ​തോ​ളം പൈ​ല​റ്റു​മാ​രെ​യാ​ണ് ചൈ​ന​യു​ടെ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യ്ക്കു പ​രി​ശീ​ല​നം ന​ല്‍​കാ​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റും മ​റ്റു വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ണ് ചൈ​ന ഇ​വ​രെ വ​ശ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് പ​ട്ടാ​ള​ത്തെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ വൈ​മാ​നി​ക​ര്‍​ക്കു താ​ക്കീ​തു ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ യു​കെ നി​യ​മ​പ്ര​കാ​രം വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മ​റ്റു സേ​വ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നാ​യി ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ല.

മു​ന്‍ വൈ​മാ​നി​ക​രു​ടെ ന​ട​പ​ടി​ക​ളി​ല്‍ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യ്ക്ക് താ​യ് വാ​നു​മാ​യു​ള്ള നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ന്നു. ചൈ​ന​യു​ടെ ന​ട​പ​ടി​ക​ളെ ഇ​ന്ത്യ​യും സൂ​ഷ്മാ​യി നി​രി​ക്ഷി​ക്കു​ന്നു.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ സേ​ന​യെ​ക്കു​റി​ച്ചും യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചൈ​ന​യ്ക്കു വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ ചൈ​ന​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം അ​സ്വാ​ര​സ്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​നീ​സ് എ​യ​ര്‍​ഫോ​ഴ്‌​സി​നു ല​ഭി​ക്കു​ന്ന ആ​ധു​നി​ക പ​രി​ശീ​ല​നം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.

2019 മു​ത​ല്‍ ബ്രി​ട്ടീ​ഷ് ആ​ര്‍​മി​യി​ലെ വി​ര​മി​ച്ച വൈ​മാ​നി​ക​രെ ചൈ​ന പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment