പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ഇലന്തൂർ വലിയതോട്ടിലേക്കാണ് കൊല്ലപ്പെട്ട പത്മയുടെ മൊബൈൽ ഫോൺ എറിഞ്ഞതെന്നാണ് ഭഗൽസിംഗും ലൈലയും നൽകിയ മൊഴി. വീടിനു പിന്‍ഭാഗത്തുകൂടിയാണ് തോട് ഒഴുകുന്നത്.
വലിയതോടിന്റെ സമീപത്തേക്കു തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ ഭഗവല്‍ സിംഗിനെ കൊണ്ടുപോയി. മൊബൈല്‍ എറിഞ്ഞ് ഭാഗം ഇയാൾ പോലീസ് ഉദ്യോഗസ്ഥര്‍ക്കു കാട്ടിക്കൊടുത്തു.
സാമാന്യം ഒഴുക്കുള്ള തോട്ടില്‍ മണിക്കൂറുകളോളം തെരഞ്ഞിട്ടും മൊബൈല്‍ കണ്ടെത്താനായില്ല.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി ഒഴുകി പമ്പയാറ്റിലെത്തുന്ന കരിമാരം തോട് എന്നും അറിയപ്പെടുന്ന വലിയ തോട്ടില്‍ നിലവില്‍ അഞ്ചടിയോളം വെള്ളമുണ്ട്.
തോ ട്ടില് ചെളിയും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നതും തെരച്ചില്‍ ദുഷ്കരമാക്കി.
പോലീസിന്റെ സഹായിയായ തിരുവല്ല സ്വദേശി സോമനും രണ്ട് പ്രദേശവാസികളുമാണ് തെരച്ചില്‍ നടത്തിയത്.
പിന്നീട് പ്രതികളെ വീട്ടിലും തിരുമ്മുകേന്ദ്രത്തിലും എത്തിച്ചു തെളിവെടുത്തു.
മണിക്കൂറുകളോളം നീണ്ട തെളിവെടുപ്പിനു ശേഷം ആറരയോടെയാണ് പോലീസ് പ്രതികളുമായി മടങ്ങിയത്.
ഷാഫി ഉള്‍പ്പെടെ കേസിലെ മൂന്നു പ്രതികളെയും വീണ്ടും തെളിവെടുപ്പിനായി എത്തിക്കേണ്ടിവരുമെന്നു പോലീസ് പറഞ്ഞു.
നേരത്തെ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കയറും വാങ്ങിയ കടകളിലും ഇരുവരെയും തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയിരുന്നു.