കൊച്ചി: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ഡ്രൈവര്‍ ജോമോന് അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കണ്ടെത്തല്‍.
അപകടത്തിന് കാരണമായത് ലഹരി ഉപയോഗമാണോ എന്നു കണ്ടെത്താനാണ് പരിശോധന നടത്തിയത്. അതേസമയം മണിക്കൂറുകള്‍ വൈകിയാണ് ഇയാളുടെ രക്തം പരിശോധനയ്ക്ക് അയച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സ്കൂള്‍ കുട്ടികളുള്‍പ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് ജോമോന്. ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.