ഓടി ലാഭം കൊയ്യുന്നുണ്ടെങ്കിലും ആ​ക്രി പെറുക്കിയും റെയിൽവേ;  ആ​റു​മാ​സ​ത്തി​നി​ടെ പെറുക്കിക്കൂട്ടി വിറ്റവരുമാനം  ഞെട്ടിക്കുന്നത്…


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് പൊ​തു​വേ ലാ​ഭ​ത്തി​ലോ​ടു​ന്ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​ണ് റെ​യി​ല്‍​വേ. വ​രു​മാ​നം പ​ല​വി​ധ​ത്തി​ലു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​പു​റ​ മേ ല​ഭി​ച്ച വ​രു​മാ​നം റെ​യി​ല്‍​വേ ത​ന്നെ​യാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റു​മാ​സ​ത്തെ ആ​ക്രി വി​ല്‍​പ​ന​യി​ലൂ​ടെ റെ​യി​ല്‍​വേ നേ​ടി​യ​ത് 2.582 കോ​ടി രൂ​പ​യാ​ണ്.​ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 28.91 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​തെ​ന്നും റെ​യി​ൽ​വെ വ്യ​ക്ത​മാ​ക്കി.

2003 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വെ സ​മ്പാ​ദി​ച്ച​ത്.4,400 കോ​ടി രൂ​പ വ​രു​മാ​ന​മാ​ണ് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​റി​യി​ച്ചു.

മി​ല്ല്യ​ൺ ട​ൺ ആ​ക്രി​ക​ളാ​ണ് 2021-22 ൽ ​വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. 2022-23 ൽ ​ഇ​ത് 3,93,421 മെ​ട്രി​ക് ടണ്ണാ​യി ഉ​യ​ർ​ന്നു. 2022 സെ​പ്റ്റം​ബ​ർ വ​രെ 1,835 വാ​ഗ​ണു​ക​ളും 954 കോ​ച്ചു​ക​ളും 77 ലോ​ക്കോ​ക​ളു​മാ​ണ് നീ​ക്കം ചെ​യ്ത​ത്.

2022-23ൽ 1,751 ​വാ​ഗ​ണു​ക​ളും 1,421 കോ​ച്ചു​ക​ളും 97 ലോ​ക്കോ​ക​ളും നീ​ക്കം ചെ​യ്ത​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment