മൂവാറ്റുപുഴ: പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മടങ്ങിയെത്തി.
10 ദിവസത്തെ ഒളിവിന് ശേഷം മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലാണ് അദ്ദേഹമെത്തിയത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്നാണ് അദ്ദേഹം വീട്ടിലെത്തിയത്.
എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപിക്കണമെന്നും കോടതി നിർദേശിച്ചു.
സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുത്. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.